Wed. Jan 22nd, 2025

50-ാം ജന്മദിനത്തിൽ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന് ഓസ്ട്രേലിയയുടെ ആദരം. ആദര സൂചകമായി ഡിസ്നി ഗ്രൗണ്ടിൽ ഗേറ്റിന് സച്ചിന്റെ പേര് നല്കി. വെസ്റ്റ് ഇൻഡീസ് താരമായ ബ്രയാൻ ലാറയുടെ പേരിലും ഗേറ്റുണ്ട്. ഇന്ത്യക്ക് പുറത്ത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഗ്രൗണ്ടാണ് സിഡ്നിയിലേതെന്നും നിരവധി അവിസ്മരണീയ ഓർമ്മകൾ ഉണ്ടെന്നും സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ട് പുറത്തുവിട്ട സച്ചിന്റെ പ്രസ്താവനയിൽ പറയുന്നു. അഞ്ച് ടെസ്റ്റുകളാണ് ഡിസ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സച്ചിൻ കളിച്ചിട്ടുള്ളത്. ഇനി മുതൽ എല്ലാ ക്രിക്കറ്റ് താരങ്ങൾക്കും ലാറ- ടെണ്ടുൽക്കർ ​ഗേറ്റിലൂടെ മാത്രമേ കളിക്കളത്തിൽ ഇറങ്ങാൻ സാധിക്കൂ എന്ന് സിഡ്നി ക്രിക്കറ്റ് ​ഗ്രൗണ്ട് അധികൃതർ പറഞ്ഞു. ലാറ- ടെണ്ടുൽക്കർ എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഫലകവും അവിടെ സ്ഥാപിച്ചിട്ടുണ്ട്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.