Fri. May 10th, 2024

അരികൊമ്പന്‍ വിഷയം കോടതിയില്‍ എത്തിയതിനാലാണ് പരിഹാരം വൈകുന്നവെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍. അരികൊമ്പനെ പറ്റിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വിദഗ്ധ സമിതി യോഗം ചേര്‍ന്നേക്കും എന്നും അദ്ദേഹം അറിയിച്ചു. വിദഗ്ധ സമിതിയില്‍ ഗവണ്മെന്റിന്റെ അഭിപ്രായം രേഖപ്പെടുത്തുമെന്നുംഅരികൊമ്പനെ പുനരധിവസിപ്പിക്കുന്നതിനുള്ള സ്ഥലം തീരുമാനിച്ചാല്‍ എല്ലാവിധ സൗകര്യങ്ങളും വനംവകുപ്പ് ഏര്‍പ്പെടുത്തുമെന്നും എകെ ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഹൈക്കോടതി നിര്‍ദേശപ്രകാരം അരിക്കൊമ്പനെ മാറ്റാന്‍ പറമ്പിക്കുളത്തിന് പകരം സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങള്‍ സമിതിക്ക് കൈമാറിയിരുന്നു. സ്ഥലങ്ങള്‍ സംമ്പന്ധിച്ച പ്രാഥമിക ചര്‍ച്ച ഇന്നലെ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ വിദഗ്ധ സമിതി നടത്തിയിരുന്നു. ആനയുടെ ആവാസ വ്യവസ്ഥക്ക് അനുയോജ്യമായ സ്ഥലം സര്‍ക്കാരിനെ അറിയിക്കും. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത സ്ഥലമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഏറ്റവും അടുത്ത ദിവസം തന്നെ മയക്ക് വെടി വയ്ക്കുന്ന നടപടികളിലേക്ക് വനം വകുപ്പ് നീങ്ങും. കണ്ടെത്തിയ പുതിയ സ്ഥലത്തും ജനകീയ പ്രതിഷേധം ഉണ്ടായാല്‍ ഹൈക്കോടതി കേസ് പരിഗണിക്കുന്ന മെയ് 3 വരെ ഒരു നടപടികളും ഉണ്ടാവില്ല.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.