Mon. Dec 23rd, 2024

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷൻ സിങ്ങിനെതിരായ ലൈംഗിക ആരോപണത്തിൽ നടപടി സ്വീകരിക്കാത്തത്തിൽ നടക്കുന്ന പ്രതിഷേധ സമരത്തിലേക്ക് രാഷ്ട്രീയ പാർട്ടികളെ സ്വാഗതം ചെയ്ത് ഗുസ്തി താരങ്ങൾ. നേരത്തെ സമരത്തിൽ രാഷ്ട്രീയ പാർട്ടികൾ വേണ്ടെന്ന്  തീരുമാനിച്ചിരുന്നു. എന്നാൽ പരാതി നല്കിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ പാർട്ടികളെ പ്രതിഷേധത്തിന് സ്വാഗതം ചെയ്തത്.  ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനെതിരായ ലൈംഗിക പീഡനം, മോശമായ പെരുമാറ്റം തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുന്നതിനായി കമ്മിറ്റി രൂപീകരികുമെന്ന് ഉറപ്പ് നല്കിയതിനെ തുടർന്ന് ഈ വർഷം ജനുവരിയിൽ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധം ഗുസ്തി താരങ്ങൾ അവസാനിപ്പിച്ചിരുന്നു. ഒളിമ്പ്യൻ ബജ്റംഗ് പൂനിയയാണ് രാഷ്ട്രീയ പാർട്ടികളെ പ്രതിഷേധത്തിലേക്ക് സ്വാഗതം ചെയ്തത്. എല്ലാ രാഷ്ട്രീയ പാർട്ടികളേയും നമ്മൾ സ്വാഗതം ചെയ്യുന്നുവെന്നും സ്ത്രീകൾക്ക് വേണ്ടി പോരാടിയില്ലെങ്കിൽ മറ്റാർക്ക് വേണ്ടിയും പോരാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്ത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.