Mon. Dec 23rd, 2024

എഐ ക്യാമറ ഇടപാടിൽ വൻ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിമാർക്ക് പോലും കരാർ കമ്പനിയെ കുറിച്ച് അറിയില്ലെന്നും കെൽട്രോണിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. എഐ ക്യാമറ ജനത്തിന് മേലുള്ള കൊള്ളയാണെന്നും മുഖ്യമന്ത്രി ഇതിൽ മറുപടി പറയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ആയിരം കോടി രൂപ വർഷവും ജനങ്ങളിൽ നിന്ന് കൊള്ളയടിക്കാനുള്ള പദ്ധതിയാണിത്. സർക്കാരിന്റെ അഴിമതിക്ക് വേണ്ടി സാധാരണക്കാരന്റെ കീശ കൊള്ളയടിക്കുകയാണ്. പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം കോൺഗ്രസ് തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുൻപ് കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകരുടെ മുൻകൂർ അറസ്റ്റ് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.