Wed. Jan 22nd, 2025

വന്ദേ ഭാരതും സ്വപ്ന പദ്ധതിയായ കെ റെയിലും തൃശൂർ പൂരത്തിനെത്തും  28ന് തേക്കിൻകാട് മൈതാനത്ത് നടക്കുന്ന സാംപിൾ വെടിക്കെട്ടിലാണ് ആകാശത്ത് ഓടിക്കളിക്കുന്ന തീവണ്ടിയുമായി തിരുവമ്പാടിയെത്തുന്നത്. പെസോയുടെയും ജില്ലാ ഭരണകൂടത്തിന്‍റെയും സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഇപ്പോഴത്തെ വെടിക്കെട്ട്.

വര്‍ണത്തിനാണ് പ്രാധാന്യം. പ്രഹര ശേഷിയുള്ളതൊന്നും ഉപയോ​ഗിക്കില്ല. 28ന് സാംപിള്‍. ഒന്നിന് പുലര്‍ച്ചെയാണ് വെടിക്കെട്ട്. രണ്ടായിരം കിലോ വീതം പൊട്ടിക്കാനാണ് അനുമതി. തയാറെടുപ്പുകള്‍ നേരത്തെ തുടങ്ങി. വെടിമരുന്നുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷമാണ് പുരകളിലെത്തിച്ച് പണികളാരംഭിച്ചത്. വര്‍ണത്തിന്‍റെ മാറ്റുകൂട്ടാന്‍ ശിവകാശിയില്‍ നിന്ന് പണിക്കാരെ ഇറക്കിയിട്ടുണ്ട്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.