Sun. Dec 22nd, 2024

ചട്ടമ്പിനാട്’ എന്ന സിനിമയിലെ കഥാപാത്രം ദശമൂലം ദാമു നായകനാകുന്ന സിനിമ എത്തുമെന്ന് സുരാജ് വെഞ്ഞരുമൂട്. പ്രൊജക്റ്റ് ഒരുക്കുന്നത് രതീഷ് ബാലകൃഷ്‍ണ പൊതുവാളാണ്. രതീഷ് ബാലകൃഷ്‍ണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. എന്തായാലും ആ സിനിമ സംഭവിക്കുമെന്ന് സുരാജ് വെഞ്ഞാറമൂട് ഉറപ്പുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

‘ദശമൂലം ദാമു’ കഥാപാത്രമാകുന്ന ചിത്രം കഴിഞ്ഞ വര്‍ഷം തന്നെ പ്രഖ്യാപിച്ചതാണ്. ‘മദനോത്സവം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തില്‍ അക്കാര്യം വീണ്ടും പറഞ്ഞിരിക്കുകയാണ് സുരാജ്. എന്തായാലും ആ സിനിമ സംഭവിക്കും. രതീഷ് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുകയാണ്, അതുകൊണ്ട് ഞാനും അതിലുണ്ടാകും എന്ന് സുരാജ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.