Mon. Dec 23rd, 2024

ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് രോഗികളെ സ്ട്രെച്ചറിൽ ചുമന്ന് ചുമട്ടു തൊഴിലാളികൾ. കാസർഗോഡ് ജനറൽ ആശുപത്രിയിലാണ് സംഭവം. ഒരു മാസം മുമ്പാണ് ലിഫ്റ്റ് തകരാറിലായത്. തകരാർ പരിഹരിക്കാൻ ആശുപത്രി അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല.ഏഴ് നിലകളാണ് ആശുപത്രിയിലുള്ളത്. അതിൽ ആറാമത്തെ നിലയിലാണ് ഓപ്പറേഷൻ തിയറ്റർ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട വിഭാഗങ്ങളെല്ലാം പ്രവർത്തിക്കുന്നത്. ഡിസ്ചാർജ് വാങ്ങിയ രോഗികൾക്ക് താഴേക്ക് പോകാൻ വേറെ മാർഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് ചുമട്ടു തൊഴിലാളികളെ സമീപിച്ചത്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.