Sun. Feb 23rd, 2025

മഹാരാഷ്ട്രയിൽ ട്രക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. 22 പേർക്ക് പരിക്കേറ്റു. പൂനെ-ബെംഗളൂരു ഹൈവേയിലെ നർഹെ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്. മുംബൈ-ബെംഗളൂരു ദേശീയ പാതയിൽ ക്ഷേത്രത്തിന് സമീപം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് ബസ് യാത്രക്കാരും ട്രക്ക് ഡ്രൈവറുമാണ് മരിച്ചത്. പരിക്കേറ്റ 13 യാത്രക്കാരെ നവലെ ആശുപത്രി, ദീനനാഥ് മങ്കേഷ്‌കർ ആശുപത്രി, സസൂൺ ആശുപത്രി എന്നിവയുൾപ്പെടെ പൂനെയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.