Wed. Dec 18th, 2024

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് വരെയുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും റയില്‍വേ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത. സമയക്രമത്തിന്റെ രൂപരേഖ റയില്‍വേ ബോര്‍ഡിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. പരീക്ഷണ ഓട്ടം നടത്തിയ സമയത്തോട് അടുപ്പിച്ചാകും യഥാര്‍ഥ സമയക്രമം നിലവില്‍ വരിക. അതേസമയം വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെ നിലവിലുള്ള ട്രെയിനുകളുടെ സമയം മാറ്റരുതെന്ന ആവശ്യവും ശക്തമാണ്. വന്ദേ ഭാരത് ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്നതും പുറപ്പെടുന്നതുമായ ട്രെയിനുകളുടെ നാളെ മുതലുള്ള സര്‍വീസ് പുനക്രമീകരിച്ചിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം