ഡല്‍ഹി: സുഡാനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ മാറ്റുന്നതിനുള്ള ദൗത്യത്തിന് തയ്യാറാകാന്‍ വ്യോമ-നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങള്‍ തകര്‍ന്നതിനാല്‍ കടല്‍മാര്‍ഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. സൗദിയിലേക്കോ ഈജിപ്തിലേക്കോ സുഡാനിലുള്ള ഇന്ത്യക്കാരെ എത്തിച്ച ശേഷം വ്യോമമാര്‍ഗം നാട്ടിലെത്തിക്കാനാണ് ആലോചിക്കുന്നത്. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്കായുള്ള രക്ഷാദൗത്യത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കാന്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശം നല്‍കിയിരുന്നു. സുഡാനിലെ നിലവിലെ സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി സങ്കീര്‍ണ സാഹചര്യം കണക്കിലെടുത്തുള്ള രക്ഷാദൗത്യ പദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശിച്ചത്. മൂവായിരം ഇന്ത്യക്കാരാണ് സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ കുടുങ്ങിക്കിടക്കുന്നത്. സാധ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കണമെന്നും മേഖലയിലെ മറ്റ് രാജ്യങ്ങളുമായി സമ്പര്‍ക്കം നിലനിര്‍ത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.
By Shilpa Indhu
വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം