Mon. Dec 23rd, 2024

ഡല്‍ഹി: ഇന്ത്യന്‍ ബഹിരാകാശ നയം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ബഹിരാകാശ മേഖല സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി തുറന്നുകൊടുത്ത് മൂന്ന് വര്‍ഷത്തിന് ശേഷമാണ് ബഹിരാകാശ നയം പുറത്തിറക്കിയത്. ബഹിരാകാശ മേഖലയിലെ സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുന്ന രേഖ വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 2023 ലെ ഇന്ത്യന്‍ ബഹിരാകാശ നയം ഏപ്രില്‍ ആറിന് മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് രേഖ പുറത്തിറക്കിയത്. ബഹിരാകാശ മേഖലയെ കൂടുതല്‍ പ്രാപ്യമാക്കുന്നതിനായി വിദ്യാഭ്യാസത്തിനൊപ്പം ഗവേഷണവും പ്രോത്സാഹിപ്പിക്കുകയാണ് പുതിയ നയം കൊണ്ട് ലക്ഷ്യമിടുന്നത്. ആഗോള ബഹിരാകാശ സമ്പദ് വ്യവസ്ഥയില്‍ ഇന്ത്യയുടെ വിഹിതം രണ്ട് ശതമാനത്തില്‍ നിന്ന് 10 ശതമാനമായി ഉയര്‍ത്താനാണ് ലക്ഷ്യം. ബഹിരാകാശ സമ്പദ് വ്യവസ്ഥയില്‍ സ്വകാര്യ വ്യവസായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ബഹിരാകാശ പരിഷ്‌കാരങ്ങളില്‍ വ്യക്തത വരുത്തുന്നതിനും പുതിയ നയം സഹായിക്കും.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം