Mon. Dec 23rd, 2024

കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വിദേശ വിപണി ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളില്‍ ‘സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്റര്‍’ ആരംഭിക്കാനുള്ള നീക്കവുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍. മേയ് പകുതിയോടെ ‘സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി’ പദ്ധതിക്കു തുടക്കമാകുമെന്നാണു പ്രതീക്ഷ. ആദ്യ ഘട്ടത്തില്‍ യുഎസ്, യുഎഇ, ഓസ്‌ട്രേലിയ, ജര്‍മനി എന്നീ രാജ്യങ്ങളില്‍ സെന്റര്‍ ആരംഭിക്കാനാണു നീക്കം. പദ്ധതി വിജയമെങ്കില്‍ കൂടുതല്‍ രാജ്യങ്ങളിലേക്കു വ്യാപിപ്പിക്കും. ആഗോള പങ്കാളികളുമായി സഹകരിച്ചാണു സെന്ററുകള്‍ ആരംഭിക്കുക. ഓരോ രാജ്യത്തും വ്യത്യസ്ത പങ്കാളികളെ കണ്ടെത്തും. അതിനായി ടെന്‍ഡര്‍ നടപടികളും ആരംഭിച്ചു. സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്ററുകള്‍ ആരംഭിക്കുമെന്നു കഴിഞ്ഞ സംസ്ഥാന ബജറ്റിലാണു പ്രഖ്യാപിച്ചത്. വിദേശ ഇന്ത്യക്കാര്‍ക്കു നാട്ടില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുന്നതിനു വഴിയൊരുക്കുകയെന്ന വിപുലമായ ലക്ഷ്യവും സ്റ്റാര്‍ട്ടപ് ഇന്‍ഫിനിറ്റി സെന്ററുകള്‍ക്കുണ്ടാകും. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ചും ഒറ്റയ്ക്കും സംരംഭങ്ങള്‍ ആരംഭിക്കാന്‍ സെന്ററുകള്‍ വിദേശ ഇന്ത്യക്കാരെ സഹായിക്കുന്നതാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം