Sun. Dec 22nd, 2024

തെലുങ്ക് സൂപ്പര്‍താരം നാനിയും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ദസറയുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 27 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിക്കും.നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ സൗത്തിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് സിനിമയുടെ സ്ട്രീമിങ് തിയതി പ്രഖ്യാപിച്ചത്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ എന്നിങ്ങനെ നാല് ഭാഷകളിലായി സിനിമ നെറ്റ്ഫ്‌ലിക്‌സില്‍ കാണാനാകും. മാര്‍ച്ച് 30ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നാനിയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് ദസറ.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം