Wed. May 8th, 2024

ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ‘2018’ ന്റെ ട്രെയിലർ പുറത്ത്. കാവ്യാ ഫിലിംസ്, പി കെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്,​ കുഞ്ചാക്കോ ബോബൻ,​ ആസിഫ് അലി,​ ഇന്ദ്രൻസ്,​ വിനീത് ശ്രീനിവാസൻ,​ ലാൽ,​ നരേൻ,​ അപർണ ബാലമുരളി,​ ശിവദ,​ വിനീത കോശി, തൻവി റാം,​ ഗൗതമി നായർ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മെയ് 5 ന് ചിത്രം തീയേറ്ററുകളിലെത്തും. ജൂഡ് ആന്റണിയും അഖിൽ പി ധർമ്മജനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖിൽ ജോർജാണ് ഛായാഗ്രഹണം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.