Thu. Jan 23rd, 2025

രണ്‍വീര്‍ സിംഗുമായുള്ള 12 വര്‍ഷത്തെ ബന്ധം രാജ് ഫിലിംസ് അവസാനിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മൂന്ന് ചിത്രങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് രണ്‍വീറിന്റെ ആദ്യ നിര്‍മ്മാതാക്കള്‍ കൂടിയായ വൈആര്‍എഫ് നടനുമായി ഇനി സിനിമകളില്ലെന്ന കടുത്ത തീരുമാനമെടുക്കുന്നത്. സൗഹൃദപരമായ വേര്‍പിരിയലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മനീഷ് ശര്‍മ്മയുടെ സംവിധാനത്തില്‍ യഷ് രാജ് ഫിലിംസിന്റെ നിര്‍മ്മാണത്തില്‍ 2010-ല്‍ പുറത്തിറങ്ങിയ ‘ബാന്‍ഡ് ബാജാ ബാരാത്തി’ലൂടെയാണ് രണ്‍വീര്‍ സിംഗ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. കൊവിഡിന് ശേഷം പുറത്തിറങ്ങിയ രണ്‍വീറിന്റെ സിനിമകള്‍ പൂര്‍ണ്ണ പരാജയങ്ങളായിരുന്നു. രണ്‍വീര്‍ ചിത്രങ്ങളില്‍ പണം മുടക്കി കമ്പനിക്ക് നഷ്ടം വരുത്താനാകില്ല എന്നതിനാലാണ് പുതിയ തീരുമാനം.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം