Mon. Dec 23rd, 2024

സംസ്ഥാനത്ത് എഐ ക്യാമറകളുടെ പ്രവർത്തനം ഇന്ന് മുതൽ. ഗതാഗത നിയമലംഘനം നടത്തുന്നവർക്ക് എഐ ക്യാമറ വഴി പിഴയീടാക്കും. 726 എഐ ക്യാമറകളാണ് സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്നത്. 

നിയമലംഘനം നടന്ന് ആറ് മണിക്കൂറിനുള്ളിൽ വാഹന ഉടമയ്ക്ക് സന്ദേശം ലഭിക്കും. ഒരാഴ്ചക്കുള്ളിൽ ഉടമയുടെ പേരിൽ രജിസ്റ്റേർഡ് കത്ത് വരും. 30 ദിവസത്തിനുള്ളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പ് നോട്ടീസ് അയച്ച് തുടർനടപടികളിലേക്ക് കടക്കും. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാകും പിഴയിൽ നിന്നും ഇളവുണ്ടാവുക. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴ. അമിത വേഗത, സീറ്റ് ബെൽറ്റ്, ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുക,വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോൺ ഉപയോഗം, ഇരുചക്ര വാഹനത്തിൽ രണ്ട് പേരിൽ കൂടാതെ യാത്ര ചെയ്യുന്നത് തുടങ്ങിയവയാണ് എഐ ക്യാമറകൾ പിടിക്കുന്നത്. ഒരു ദിവസം ഒന്നിൽ കൂടുതൽ തവണ നിയമലംഘനം നടത്തിയാൽ അത്രയും തവണ പിഴ അടക്കേണ്ടി വരും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.