Mon. Dec 23rd, 2024

ഡല്‍ഹി: ബില്ലുകളില്‍ ഒപ്പിടാനാകില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ വിരുദ്ധമായ നടപടികള്‍ക്ക് അംഗീകാരം നല്‍കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബില്ലുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് കേന്ദ്രവുമായി കൂടിയാലോചിക്കണമെന്നതാണ് ചട്ടമെന്നും ഗവര്‍ണര്‍ സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നത് ഭരണഘടന സംരക്ഷിക്കാനാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ബില്ലുകളില്‍ ഒപ്പിടാനാകില്ലെന്ന മുന്‍ നിലപാട് ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം