യുവേഫ ചാമ്പ്യൻസ് സെമിഫൈനലിൽ ഇടംപിടിച്ച് മാഞ്ചസ്റ്റർ സിറ്റി. ബയേൺ മ്യൂണികിന്‍റെ മൈതാനമായ അലയൻസ് അരീനയിൽ നടന്ന രണ്ടാം പാദ മത്സരം 1-1 എന്ന സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യ പാദത്തിലെ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് സിറ്റിയെ സെമിയിലെത്തിച്ചത്. രണ്ടാം പകുതിയില്‍ 57-ാം മിനിറ്റില്‍ എര്‍ലിംഗ് ഹാളണ്ടാണ് സിറ്റിക്കായി ഗോള്‍ നേടിയത്. മെയ് 9 നാണ് ആദ്യ പാദ സെമി ഫൈനൽ മൽസരം. റയൽ മാഡ്രിഡിഡാണ് സെമിയിൽ സിറ്റിയുടെ എതിരാളി.