Mon. Dec 23rd, 2024

ധനസഹായ വിതരണത്തിനിടെ യമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ മരിച്ചു. നൂറിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റംസാനോട് അനുബന്ധിച്ച് ഒരു ചാരിറ്റി സംഘടന നടത്തിയ സക്കാത്ത് വിതരണ പരിപാടിയിൽ എത്തിയവരാണ് മരിച്ചത്. ഒരു സ്കൂളിൽ വെച്ചാണ് ധനസഹായ വിതരണം നടന്നതെന്ന് ഹൂതി സുരക്ഷാ ഉദ്യോഗസ്ഥൻ അറിയിച്ചു. യുദ്ധത്തെ തുടർന്ന് ദാരിദ്ര്യത്തിലായ ജനങ്ങൾ സഹായധനം സ്വീകരിക്കാൻ കൂട്ടത്തോടെ എത്തുകയായിരുന്നു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. സംഭവത്തിൽ ചാരിറ്റി സംഘടനക്കെതിരെ കേസെടുത്തു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.