Sun. Feb 23rd, 2025

വന്ദേ ഭാരത് എക്സ്‌പ്രസിന്റെ രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചു. തിരുവനന്തപുരം മുതൽ കാസർകോട് വരെയാണ് പരീക്ഷണ ഓട്ടം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 5.20നാണ് യാത്ര ആരംഭിച്ചത്. 6.11 ഓടെ ട്രെയിൻ കൊല്ലത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം 7 മണിക്കൂർ 10 മിനിറ്റ് കൊണ്ട് വന്ദേ ഭാരത് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ സഞ്ചരിച്ചിരുന്നു. സർവീസ് തിരുവനന്തപുരം മുതൽ കാസർകോട് വരെയാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാസർകോട് വരെ ട്രയൽ റൺ നടത്താനുള്ള തീരുമാനം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.