Wed. Jan 22nd, 2025

സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടി കേന്ദ്രം. വിഷയത്തിൽ പത്ത് ദിവസത്തിനകം നിലപാട് അറിയിക്കണമെന്നാണ് നിർദേശം. സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ പ്രധാന പങ്കാളികളാണ്. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന സർക്കാരിന്റെ നിയമനിർമാണ പരിധിയിൽ വരുന്നതാണെന്നും അതിനാൽ വിഷയത്തിൽ സംയോജിതമായ ഒരു തീരുമാനം വേണമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. വിഷയത്തിൽ സംസ്ഥാനങ്ങളെയും, കേന്ദ്ര ഭരണ പ്രദേശങ്ങളെയും കക്ഷി ചേർക്കണെമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.