Mon. Dec 23rd, 2024

ആതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയ കേസിലെ പ്രതികളെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളെ ഏപ്രിൽ 23 ന് പ്രയാഗ്‌രാജിലെ കോടതിയിൽ ഹാജരാക്കും. പ്രതികളായ സണ്ണി സിംഗ്, ലവ്ലേഷ് തിവാരി, അരുൺ മൌര്യ എന്നിവരെ കഴിഞ്ഞ ദിവസം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. വൻ സുരക്ഷയാണ് സിജെഎം കോടതിക്ക് പുറത്ത് ഒരുക്കിയിരുന്നത്. തുടർന്ന് മൂന്ന് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഏപ്രില്‍ 15-ന് രാത്രിയാണ് ആതിഖിനെയും അഷ്റഫിനെയും വൈദ്യപരിശോധനയ്ക്കായി പ്രയാഗ്‌രാജിലെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയ മൂന്ന് പേര്‍ വെടിവെച്ചത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.