Sat. Jan 18th, 2025

അരിക്കൊമ്പനെ സ്ഥലം മാറ്റുന്നതിന് സുരക്ഷിതമായ സ്ഥലം കണ്ടെത്തി നിർദേശിക്കാൻ സർക്കാരിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. വിദഗ്ധ സമിതി അംഗീകരിച്ചാൽ പുതിയ സ്ഥലത്തേക്ക് മാറ്റാമെന്നും കോടതി വ്യക്തമാക്കി. സ്ഥലം കണ്ടെത്തും വരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്നും കോടതി പറഞ്ഞു. വിവരങ്ങൾ മുദ്രവെച്ച കവറിൽ നൽകാനാണ് ഹൈക്കോടതിയുടെ നിർദേശം. പറമ്പിക്കുളത്തിനു പകരം യോജിച്ച മറ്റൊരു ഇടത്തേക്ക് അരിക്കൊമ്പനെ മാറ്റണമെങ്കിൽ ഒരാഴ്ചയ്ക്കകം സ്ഥലം നിശ്ചയിക്കാനാണു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിനു നിർദേശം നൽകിയിരുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.