Mon. Dec 23rd, 2024

നാളെ മുതല്‍ മില്‍മ പാലിന് വില കൂടും. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. 29 രൂപയായിരുന്ന മില്‍മ റിച്ച് കവര്‍ പാലിന് 30 രൂപയാകും. 24 രൂപയായിരുന്ന മില്‍മ സ്മാര്‍ട്ട് കവറിന് 25 രൂപയായി വര്‍ദ്ധിക്കും. വലിയ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ ഈ വില കൂടലുകൊണ്ടൊന്നും നികത്താനാവാത്ത നഷ്ടമാണ് മില്‍മ നേരിടുന്നതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മില്‍മ റിച്ച് കവറും മില്‍മ സ്മാര്‍ട് കവറും വിറ്റ് പോകുന്നത് മൊത്തം വില്‍പനയുടെ അഞ്ച് ശതമാനം മാത്രമാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.