Sun. Feb 23rd, 2025

അരിക്കൊമ്പന്‍ പ്രശ്നം അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്‍. നിലവിലുള്ള കോടതി വിധി അനുസരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. പുതിയൊരു സ്ഥലം കണ്ടു പിടിക്കുകയെന്നതാണ് സർക്കാരിന് മുന്നിലുള്ളത്.  പുതിയ സ്ഥലം കണ്ടെത്തി വനംവകുപ്പ് നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി  പറഞ്ഞു.

അതേസമയം അരിക്കൊമ്പനെ പറമ്പിക്കുളത്തേക്കു കൊണ്ടുവരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് സമരപരിപാടികള്‍ ശക്തമാക്കാന്‍ ജനകീയ സമിതി തീരുമാനിച്ചു. പാലക്കാട് മുതലമട പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേര്‍ന്ന് തുടര്‍ സമര പരിപാടികള്‍ക്ക് ഇന്ന് രൂപം നല്‍കും. പറമ്പിക്കുളത്തെ ജനങ്ങളുടെ ആശങ്ക അറിയിച്ച് നെന്മാറ എംഎല്‍എ കെ ബാബു മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.