Mon. Dec 23rd, 2024

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ ഇന്ന് കേരളത്തിലെത്തും. കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വെച്ച് സംഘടിപ്പിക്കുന്ന റബ്ബർ ആക്ട് രൂപീകരണത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് പിയൂഷ് ഗോയൽ എത്തുക. 1947ല്‍ ആണ് ​റബ്ബർ ആ​ക്ട് രൂ​പ​വ​ത്ക​രിച്ചത്. രാ​ജ്യ​ത്തെ റബ്ബർ കൃ​ഷി​യും റബ്ബ​റു​ത്പ​ന്ന​ നി​ര്‍മാ​ണ​വും വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ബോ​ര്‍ഡി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ 75 വ​ര്‍ഷ​ത്തെ നേ​ട്ട​ങ്ങ​ളാ​ണു വി​വി​ധ പരിപാടികളോടെ ആ​ഘോ​ഷി​ക്കു​ന്ന​ത്.

അതേസമയം സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ബിജെപി നൽകിയ വാക്ക് പാലിക്കണമെന്നും റബ്ബറിന് കിലോയ്ക്ക് 300 രൂപയായി താങ്ങുവില പ്രഖ്യാപിക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻഎംപി ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ മുസ്ലീം വീടുകളില്‍ നടത്തുന്ന പ്രഹസന സന്ദര്‍ശനം പോലെ, കേന്ദ്രമന്ത്രിയുടെ റബ്ബർ ബോര്‍ഡ് പരിപാടിയെ തരംതാഴ്ത്തിയാല്‍, അത് കർഷകരോടുള്ള കൊടിയ വഞ്ചനയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.