Mon. Dec 23rd, 2024

കണ്ണൂരിലെ വൈദേകം റിസോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രീറ്റ് കമ്പനി ഏറ്റെടുത്തു. ഏപ്രില്‍ 15നാണ് ഇരുകമ്പനികളും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. ഏപ്രില്‍ 16 മുതല്‍ റിസോര്‍ട്ടിന്റെ നടത്തിപ്പ് അവകാശം പൂര്‍ണമായും നിരാമയ റീട്രീറ്റ്സിന് കൈമാറി.

റിസോര്‍ട്ടിന്റെ ഉടമസ്ഥാവകാശം കൈമാറിയിട്ടില്ലെന്നും താത്കാലികമായി നടത്തിപ്പ് ചുമതല മാത്രമാണ് കൈമാറിയതെന്നും നടത്തിപ്പ് തൃപ്തികരമല്ലെങ്കില്‍ കരാര്‍ റദ്ദാക്കുമെന്നും ഇപിയുടെ ഭാര്യ പികെ ഇന്ദിര പറഞ്ഞു. റിസോര്‍ട്ട് രാജീവ് ചന്ദ്രശേഖര്‍ ഏറ്റെടുക്കുന്നു എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇക്കാര്യം പികെ ഇന്ദിര നിഷേധിച്ചിരുന്നു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.