Mon. Dec 23rd, 2024

മലയാള ചലച്ചിത്ര താരങ്ങള്‍ക്കെതിരെ ആരോപണവുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. മലയാള സിനിമാ രംഗം വെല്ലുവിളി നേരിടുന്നുവെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. ചില താരങ്ങള്‍ കരാറില്‍ ഒപ്പിടുന്നില്ല. താരങ്ങളുടെ പിടിവാശി മൂലം സിനിമാ ചിത്രീകരണം തടസ്സപ്പെടുന്നുവെന്നും ഫെഫ്ക കുറ്റപ്പെടുത്തി.

പല നിര്‍മാതാക്കള്‍ക്കും ഒരേ തീയതി നല്‍കി ബുദ്ധിമുട്ടുണ്ടാക്കുകയാണ് താരങ്ങള്‍. സിനിമയുടെ എഡിറ്റ് അപ്പപ്പോള്‍ കാണിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. നടീനടന്മാരെ മാത്രമല്ല മറ്റ് പലരെയും എഡിറ്റ് ചെയ്ത് കാണിക്കാന്‍ നിര്‍ബന്ധിക്കുന്നു. എഡിറ്റ് കണ്ട് ഇഷ്ടമായില്ലെങ്കില്‍ വീണ്ടും ചിത്രീകരിക്കാനും ആവശ്യപ്പെടുന്നു. ഇതൊന്നും കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. ഇക്കാര്യത്തില്‍ പലരുടെയും പേരുവച്ച് പരാതികള്‍ വന്നു. ഇവ പിന്നീട് വെളിപ്പെടുത്താമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.