Mon. Dec 23rd, 2024

ബെംഗളൂരുവിൽ പൈപ്പ് ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം. ബെംഗളൂരുവിലെ ഗൊല്ലാറഹട്ടിയ്ക്ക് സമീപത്തുള്ള മഗടിയിലാണ് സംഭവമെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പൈപ്പ് ലൈനിന് എടുത്ത കുഴിൽ കുഴിയിൽ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. സമീപത്ത് സൂചനാ ബോർഡുകളോ മറ്റു സുരക്ഷാ സംവിധാനങ്ങളോ സ്ഥാപിച്ചിരുന്നില്ല. സംഭവത്തിൽ കോൺട്രാക്ടർക്കും ബെംഗളൂരു ജലവിതരണ അതോറിറ്റിക്കുമെതിരേ  കേസെടുത്തു.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.