Fri. Nov 22nd, 2024

ട്രയൽ റൺ പൂർത്തിയാക്കി വന്ദേ ഭാരത് എക്‌സ്പ്രസ്.ഏഴ് മണിക്കൂർ 10 മിനിറ്റ് പിന്നിട്ട് വന്ദേ ഭരത് കണ്ണൂരിലെത്തി. 12.20 ഓടെയാണ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ വന്ദേഭാരത് എത്തിയത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പരീക്ഷണ ഓട്ടം നടത്തിയത്. എട്ട് സ്റ്റേഷനുകളിലാണ് വന്ദേഭാരതിന് സ്റ്റോപ്പുകളുള്ളത്. പുലർച്ചെ 5.10 ഓടെയാണ് തിരുവനന്തപുരത്ത് നിന്നും വന്ദേ ഭാരത് പുറപ്പെട്ടത്.  തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര 50 മിനിറ്റ് കൊണ്ടാണ് ആദ്യ സ്റ്റേഷനായ കൊല്ലത്ത് എത്തിയത്. ബിജെപിയുടെ നേതൃത്വത്തിൽ വലിയ സ്വീകരണമാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റുമാർക്ക് ലഭിച്ചത്. ഷെഡ്യൂളും ടിക്കറ്റ് നിരക്കും ഉടൻ പ്രഖ്യാപിക്കും. ചെയർ കാറിൽ യാത്ര ചെയ്യാൻ 900 രൂപയും എക്‌സിക്യൂട്ടീവ് കോച്ചിൽ 2000 രൂപയും ഈടാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.