Mon. Dec 23rd, 2024

വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ട്രയൽ റൺ ആരംഭിച്ചു. തിരുവനന്തപുരം സെൻട്രലിൽ നിന്ന് 5.10ന് വന്ദേ ഭാരത് പുറപ്പെട്ടു.  5.10ന് ആരംഭിച്ച ട്രെയിൻ ആറ് മണിക്ക് കൊല്ലത്ത് എത്തി. തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്കാണ് ട്രയൽ റൺ. എട്ട് സ്റ്റോപ്പുകൾ പിന്നിട്ട് 12:10 ഓടെ കണ്ണൂരിൽ എത്തിച്ചേരാനാണ് ലോക്കോ പൈലറ്റുമാർക്ക് ദക്ഷിണ റെയിൽവെ നൽകിയിരിക്കുന്ന നി‌ർദേശം. കണ്ണൂരിൽ എത്തിയ ശേഷം 2: 30 ഓടെ തിരികെ തിരുവനന്തപുരത്തേക്ക് തിരിക്കും. തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗവും വണ്ടിയിലുണ്ടാകും. ട്രെയിനിന്റെ സ്‌റ്റോപ്പുകൾ, ഷെഡ്യൂൾ, നിരക്ക് തുടങ്ങിയ കാര്യങ്ങളിൽ ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.