Mon. Dec 23rd, 2024

തിരുവനന്തപുരം: സംസ്ഥാന ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിക്കു നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്റെ അംഗീകാരം നഷ്ടമായി. നടപടിക്രമങ്ങള്‍ പാലിക്കുന്നതിലും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിലും വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് അംഗീകാരം നഷ്ടമായത്. 4 മാസം വരെ അംഗീകാരം നഷ്ടമായ വിവരം സംസ്ഥാന ഫോറന്‍സിക് ലാബ് രഹസ്യമാക്കി വെക്കുകയായിരുന്നു. ഈ കാലയളവില്‍ അംഗീകാരം നഷ്ടമായ വിവരം മറച്ചുവച്ച് എന്‍എബിഎല്ലിന്റെ ലോഗോ ഉപയോഗിച്ച് ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടുകള്‍ വിവിധ കോടതികള്‍ക്കു കൈമാറിയതും വിവാദത്തിലായി. എന്‍എബിഎല്ലിന്റെ അംഗീകാരം നഷ്ടമായാല്‍ ഫൊറന്‍സിക് പരിശോധന റിപ്പോര്‍ട്ടുകളുടെ ആധികാരികതയാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെടുക എന്നു നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ തുടര്‍ന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ പരിശോധനാ റിപ്പോര്‍ട്ടുകളില്‍ എന്‍എബിഎല്‍ ലോഗോ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഫൊറന്‍സിക് ലാബ് ഡയറക്ടര്‍ ലാബിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം