Mon. Dec 23rd, 2024

സുഡാനില്‍ ആഭ്യന്തര സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ച കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. 24 മണിക്കൂറിന് ശേഷമാണ് ആല്‍ബര്‍ട്ടിന്റെ മൃതദേഹം ഫ്‌ലാറ്റില്‍ നിന്ന് മാറ്റാനായത്.കലാപത്തിനിടെ ഫ്‌ളാറ്റിന്റെ ജനലിലൂടെയാണ് ആല്‍ബര്‍ട്ടിന് വെടിയേറ്റത്. ഫ്‌ലാറ്റിലുണ്ടായിരുന്ന ആല്‍ബര്‍ട്ടിന്റെ ഭാര്യയേയും മകളേയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. അതിനിടെ സുഡാനിലെ ഇന്ത്യക്കാര്‍ പുറത്തിറങ്ങരുതെന്ന് ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കി. ബാല്‍ക്കണി പോലുള്ള തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്നും ആവശ്യത്തിന് ഭക്ഷണവും വെള്ളവും മരുന്നും കരുതണമെന്നും നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ ഏകദേശം ശാന്തമാകുമ്പോള്‍ തന്നെ സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം