Wed. Dec 18th, 2024

ചാറ്റ് ജിപിടിക്ക് സമാനമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം കൊണ്ടുവരാനൊരുങ്ങി സാംസങ്. കോഡിങ് ജോലികളില്‍ ജീവനക്കാരെ സഹായിക്കുന്നതിനും അവരുടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുമായാണ് ചാറ്റ് ജിപിടിക്ക് സമാനമായ ഒരു ഇന്‍ ഹൗസ് എ ഐ വികസിപ്പിച്ചെടുക്കാനനായി സാസംങ് നീങ്ങുന്നത്. ചാറ്റ്ജിപിടിയില്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കരുതെന്ന് സാംസങ് ജീവനക്കാരോട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ വിവരം. കമ്പനിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കാണ് എ ഐ വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആന്തരികമായ സേവനങ്ങള്‍ക്കാണ് എ ഐയിലൂടെ ആദ്യം പ്രാധാന്യം നല്‍കുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ആന്തരിക ഉപയോഗത്തിനായി ചാറ്റ്‌ബോട്ട് നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം സാംസങ് ഇതിനകം ആരംഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഗൂഗിള്‍ അസിസ്റ്റന്റിനും സിരിക്കും സമാനമായ എ ഐ സേവനമായ ബിക്സ്ബി ഇതിനോടകം തന്നെ സാംസങ് അതിന്റെ സ്മാര്‍ട്ട് ഫോണിലും മറ്റ് ഇലക്ട്രോണിക് ഉപകരണത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം