Fri. Aug 29th, 2025

ബിജെപി വിട്ട കർണ്ണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ  കോൺഗ്രസിലേക്ക്. എഐസിസിയിലെ മൂതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശനം. ഹുബ്ബള്ളി ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഷെട്ടർ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് വിവരം. കോൺഗ്രസ് നേതാക്കളുമായി ഇന്നലെ അർധരാത്രി നടന്ന ചർച്ചക്കൊടുവിലാണ് തീരുമാനം.നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിനെ തുടർന്നാണ് ജഗദീഷ് ഷെട്ടാർ ബിജെപി വിട്ടത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.