Mon. Dec 23rd, 2024

ഹീറോ സൂപ്പര്‍ കപ്പില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. ബെംഗളൂരു എഫ്സിക്കെതിരായ മൽസരം സമനിലയിൽ കലാശിക്കുകയും ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ശ്രീനിഥി ഡെക്കാണ്‍, റൗണ്ട്ഗ്ലാസ് പഞ്ചാബിനോട് പരാജയപ്പെടുകയും ചെയ്തതോടെയാണ് ബെംഗളൂരു സെമിയിലേക്ക് കടന്നത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായാണ് ബെംഗളൂരു സെമിയിലെത്തിയത്. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെംഗളൂരുവിനായി റോയ് കൃഷ്ണയും ബ്ലാസ്റ്റേഴ്‌സിനായി ദിമിത്രിയാസ് ഡിയാമാന്റക്കോസും ഗോളുകള്‍ നേടി.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.