Thu. May 15th, 2025

ഭട്ടിൻഡ സൈനിക ക്യാമ്പിലുണ്ടായ വെടിവെപ്പിൽ ഒരു സൈനികൻ പിടിയിൽ. കഴിഞ്ഞ ദിവസം നാല് സൈനികരെ പൊലീസ് ചോദ്യം ചെയ്തതായി വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം, പിടിയിലായ സൈനികന്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജവന്മാർ തമ്മിലുള്ള തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഏപ്രിൽ 12നാണ് വെടിവെപ്പുണ്ടായത്. ഉറങ്ങി കിടന്ന സൈനികരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് സൈനികർ കാടിനുള്ളിലേക്ക് കടന്ന് കളയുകയായിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.