Mon. Dec 23rd, 2024

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് എതിരെ യുഎപിഎ ചുമത്തി. കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമർപ്പിച്ചു. കേസില്‍ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് യുഎപിഎ ചുമത്തിയത്. യുഎപിഎ ചുമത്താനുള്ള എല്ലാ സാഹചര്യവും ഈ കേസിനുണ്ടെന്ന് എന്‍ഐഎ അന്വേഷണ സംഘത്തെ നേരത്തെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലിൽ ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നടപടി. അതേസമയം, ട്രെയിനില്‍ തീയിട്ടതിന് പിന്നാലെ മൂന്നുപേര്‍ വീണു മരിച്ചതില്‍ തനിക്ക് പങ്കില്ലെന്നാണ് ഷാറുഖ് സെയ്ഫിയുടെ മൊഴി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.