Wed. May 7th, 2025

തളിക്കുളം വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കേറ്റ് ചികിത്സയിലായിരുന്ന അഭിരാമി എന്ന 11 വയസ്സുകാരി മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍, പറവൂര്‍ സ്വദേശികളായ പത്മനാഭന്‍, പാറുക്കുട്ടി എന്നിവര്‍ നേരത്തെ മരിച്ചിരുന്നു.തളിക്കുളം കൊപ്രക്കളത്ത് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.കാര്‍ എതിരെ വന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഇവരുടെ മകന്‍ ഷാജു, ഭാര്യ ഷിജു, കെഎസ്ആര്‍ടിസി യാത്രക്കാന്‍ തൃശൂര്‍ സ്വദേശിയായ സത്യന്‍ എന്നിവര്‍ ചികിത്സയിലാണ്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.