Thu. May 9th, 2024

കൊച്ചി: ഇടപ്പള്ളിയില്‍ നവജാത ശിശുവിന് വാക്‌സിന്‍ മാറി നല്‍കി. ഈ മാസം 12ന് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച കുട്ടിക്കാണ് വാകസീന്‍ മാറി നല്‍കിയത്. പാലാരിവട്ടം സ്വദേശികളുടെ എട്ടു ദിവസം പ്രായമായ പെണ്‍കുഞ്ഞിന് ബിസിജി കുത്തിവയ്പ്പിനു പകരം ആറ് ആഴ്ചയ്ക്കുശേഷം നല്‍കണ്ടേ കുത്തിവയ്പ്പാണ് നല്‍കിയത്. കുട്ടിയുടെ പിതാവ് ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് വാക്‌സീന്‍ മാറിയെന്ന് കണ്ടെത്തിയത്. വീഴ്ച തിരിച്ചറിഞ്ഞതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിയെ വിദഗ്ധ ചികിത്സ കണക്കിലെടുത്ത് കുട്ടി ജനിച്ച സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു. വാക്‌സിനേഷനിലുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം