Fri. Nov 22nd, 2024

ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ സംഘര്‍ഷം ഉടലെടുത്ത പശ്ചാത്തലത്തില്‍ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ എംബസി. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും വീടുകള്‍ക്കുളളില്‍ തന്നെ കഴിയണമെന്നും എംബസി നിര്‍ദ്ദേശിച്ചു.

അര്‍ദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് (ആര്‍എസ്എഫ്) വിമാനത്താവളത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതിനാല്‍ ഖര്‍ത്തൂം വിമാനത്താവളത്തില്‍ ഇന്ത്യക്കാര്‍ കുടുങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

നഗരത്തിലെ സൈനിക ആസ്ഥാനത്തോട് ചേര്‍ന്നാണ് വെടിയൊച്ചകള്‍ കേള്‍ക്കുന്നതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിവിലിയന്‍ ഭരണത്തിലേക്കുള്ള മാറ്റത്തെച്ചൊല്ലി സുഡാന്‍ ഏതാനും ആഴ്ചകളായി സംഘര്‍ഷത്തിലാണ്.

By Treesa Mathew

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ്. പ്രിന്റ് ആന്റ് ഇലട്രോണിക് ജേർണലിസത്തില്‍ ബിരുദാനന്തര ബിരുദം. കേരള കൗമുദി ദിനപത്രം, ലൈഫ് ഡേ ഓണ്‍ ലൈന്‍, ബ്രാന്‍ഡ് സ്റ്റോറീസ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.