Sun. Dec 22nd, 2024

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീ​ഗ് ക്വാർട്ടറിന്റെ ആദ്യ പാദ​ത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് ബയേൺ മ്യൂണിക്ക് പരാജയപ്പെട്ടതിനെ തുടർന്ന് സൂപ്പർ താരങ്ങളായ സാദിയോ മാനെയും ലിറോയ് സനെയും ഡ്രസിങ് റൂമിൽ വച്ച് ഏറ്റുമുട്ടിയതായി റിപ്പോർട്ടുകൾ. ഇരുവരും തമ്മിലുള്ള വാക്കു തർക്കം കയ്യേറ്റത്തിലേക്ക് നീങ്ങുകയായിരുന്നു. സഹതാരങ്ങൾ പിടിച്ചുമാറ്റാൻ ശ്രമിക്കവെ സനെയെ മാനെ മുഖത്തടിച്ചു. സംഭവത്തിൽ സനെയുടെ ചുണ്ടിന് പരിക്കേറ്റതായി  ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറ്റിക്കെതിരായ പോരാട്ടത്തിനിടെ ​ഗ്രൗണ്ടിൽ വച്ചും ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. രണ്ടാം പാദ പോരാട്ടം ഈ മാസം 30 ന് മ്യൂണിക്കിൽ വെച്ച് നടക്കും.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.