Sun. Dec 22nd, 2024

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സഹോദരന്‍ അലക്‌സ് വി ചാണ്ടി. ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി സര്‍ക്കാര്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണമെന്നാണ് ആവശ്യം. ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് നല്‍കിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള ചികിത്സ തൃപ്തികരമാണോ എന്നും തുടര്‍ചികിത്സ ആവശ്യമുണ്ടോ എന്നും വിലയിരുത്തണമെന്നാണ് ആവശ്യം. അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്നും ആരോഗ്യമന്ത്രിക്ക് അയച്ച പരാതിയില്‍ കുറ്റപ്പെടുത്തുന്നു. വിഷയത്തില്‍ ആരോഗ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സയില്‍ തടസ്സങ്ങള്‍ വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ദിവസവും അന്വേഷിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. ഇത് രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടിയുടെ ചികിത്സയ്ക്ക് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് അലക്‌സ് രംഗത്തെത്തുന്നത്..

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം