Sun. Jan 12th, 2025

ഭട്ടിൻഡ സൈനിക ക്യാമ്പിൽ സൈനികൻ വെടിയേറ്റ് മരിച്ചു. കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ചത്. ഇന്നാലെയായിരുന്നു സംഭവം. സൈനികനെ മിലിറ്ററി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സൈനികൻ ആത്മഹത്യ ചെയ്തതാണെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ ദിവസം നാല് സൈനികരുടെ മരണത്തിനിടയാക്കിയ വെടിവെപ്പുമായി ഇന്നത്തെ സംഭവത്തിന് ബന്ധമില്ലെന്നും സൈന്യം അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പോലീസ് രണ്ട് അജ്ഞാതർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെയാണ് സംഭവം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.