Wed. Dec 18th, 2024

മാധ്യമ പ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. കേസിൽ നരഹത്യാകുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നരഹത്യാകുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെ സംസ്ഥാന സർക്കാർ നല്കിയ അപ്പീലിലാണ് നടപടി. സെഷൻ കോടതിയുത്തരവ് ഹൈക്കോടതി ഭാഗീകമായി റദ്ദാക്കി. പ്രഥമദൃഷ്ട്യാ വാഹനം അമിത വേഗതയിലായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. വഫ ഫിറോസിനെ കേസിൽ നിന്നും ഒഴിവാക്കി. മദ്യപിച്ചതിന് ശേഷമാണ് വാഹനമോടിച്ചതെന്നും തെളിവ് നശിപ്പിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചുവെന്നും കോടതി പറഞ്ഞു

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.