Sun. Jan 12th, 2025

ഉത്തർപ്രദേശിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ സമാജ്​വാദി പാര്‍ട്ടി മുന്‍ എംപി ആതിഖ് അഹമ്മദിന്റെ മകൻ ആസാദും കൂട്ടുപ്രതി ഗുലാമും കൊല്ലപ്പെട്ടു. ഉമേഷ്പാല്‍ വധക്കേസിലെ പ്രതിയാണ് ആസാദ്. ഇതേ കേസില്‍  ആതിഖ് അഹമ്മദ് ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ചൗധരിയും യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് മരിച്ചതെന്നാണ് പൊലീസ് വാദം. മാര്‍ച്ച് ഏഴിനായിരുന്നു വിജയ് ചൗധരി കൊല്ലപ്പെട്ടത്. സമാജ്‍വാദി പാർട്ടിയുടെയും ബിഎസ്പിയുടെയും അനുയായികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ 2005 ജനുവരിയിലാണ് രാജു പാൽ വെടിയേറ്റു മരിച്ചത്. ഈ കേസിലെ മുഖ്യസാക്ഷിയായിരുന്ന ഉമേഷ് പാലിനെ പ്രതികള്‍ വെടിവച്ച് കൊന്നുവെന്നാണ് കേസ്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.