Mon. Dec 23rd, 2024

കേരളത്തിൽ സർവീസ് നടത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേയുടെ അതിവേഗ ട്രെയിന്‍ സര്‍വീസായ വന്ദേ ഭാരത്. തിരുവനന്തപുരം ഡിവിഷന് കീഴിലായിരിക്കും ട്രെയിന്‍ സര്‍വീസ് നടത്തുക. സര്‍വീസ് അനുവദിച്ച രണ്ടു വന്ദേ ഭാരത് ട്രെയിനുകളിൽ ഒരെണ്ണം മെയ് അവസാനവാരത്തോടെ കേരളത്തിൽ എത്തുമെന്നും ട്രെയിനിന്റെ സർവീസുകള്‍ ക്രമീകരിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും തിരുവനന്തപുരം ഡിവിഷൻ പിആർഒ അറിയിച്ചു. ആദ്യ ട്രെയിൻ സർവീസിന് പിന്നാലെ രണ്ടാമത്തെ ട്രെയിൻ സർവീസും ക്രമീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, രണ്ടാമത്തെ ട്രെയിന്‍ എന്നെത്തുമെന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഏപ്രിൽ 25 ന് കേരള സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി സർവീസ് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.