Mon. Dec 23rd, 2024

ഡല്‍ഹി: വേദങ്ങളും പുരാണങ്ങളും ഉള്‍പ്പടെയുള്ള ഇന്ത്യന്‍ വൈജ്ഞാനിക സമ്പ്രദായത്തിലെ അറിവിന് വിദ്യാര്‍ത്ഥികള്‍ക്ക് ക്രെഡിറ്റ് അനുവദിച്ച് യുജിസി. ഇതുസംബന്ധിച്ച് യുജിസി മാര്‍ഗനിര്‍ദേശവും പറത്തിറക്കി. ക്രെഡിറ്റ് സിസ്റ്റം സ്വീകരിക്കാനായി സ്‌കൂളുകള്‍ ,കോളേജുകള്‍ , യൂണിവേഴ്‌സിറ്റികള്‍ തുടങ്ങിയവയ്ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ നാഷണല്‍ ക്രെഡിറ്റ് ഫ്രെയിംവര്‍ക്കിന്റെ അന്തിമറിപ്പോര്‍ട്ടാണ് യുജിസി പുറത്തിറക്കിയത്. ബാക്കിയുള്ളവ കളികള്‍ ഉള്‍പ്പടെയുള്ള കായിക വിനോദങ്ങളും കലാപരിപാടികളും, കരകൗശലവൈദഗ്ധ്യവും, സാമൂഹ്യ പ്രവര്‍ത്തനങ്ങളും, നവീകരണത്തിലെ പ്രത്യേക നേട്ടങ്ങളുമാണ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ് മാത്രമാണ് ഇതുവരെ ക്രെഡിറ്റ് സമ്പ്രദായം പിന്തുടരുന്നത്. പുതിയ മാര്‍ഗനിര്‍ദേശങ്ങളോടെ മുഴുവന്‍ സ്‌കൂള്‍ വിദ്യാഭ്യാസവും ആദ്യമായി ക്രെഡിറ്റുകളുടെ പരിധിയില്‍ വരും. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് പുറമെ സ്‌കില്‍ ആന്‍ഡ് വൊക്കേഷണല്‍ വിദ്യാഭ്യാസ കേന്ദ്രങ്ങളിലും ഇത് നിലവില്‍ വരും. ഓണ്‍ലൈന്‍ , ഡിജിറ്റല്‍ പഠനങ്ങള്‍ക്കും ഇത് ബാധകമാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം