Sat. Jun 28th, 2025

ദുരിതാശ്വാസ നിധി ദുരുപയോഗ കേസിലെ ഹർജിക്കാരനെ പേപ്പട്ടി എന്ന് വിളിച്ച ലോകായുക്തയുടെ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ആര്‍ എസ് ശശികുമാറിന്റെ റിവ്യൂ ഹർജി പരിഗണിക്കുന്ന വേളയിലാണ് ലോകായുക്തയുടെ പരാമർശം. ഹര്‍ജിക്കാരനായ ആര്‍ എസ് ശശികുമാര്‍ സത്യസന്ധനായ പൊതുപ്രവര്‍ത്തകനാണ്.നീതിന്യായ സംവിധാനങ്ങളെക്കുറിച്ച് അവമതിപ്പുണ്ടാക്കുന്നതാണ് ലോകായുക്തയുടെ പരാമര്‍ശമെന്നും ഇത്തരത്തില്‍ പറയാന്‍ ലോകായുക്തയ്ക്ക് അവകാശമോ അധികാരമോ ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനത്ത് നികുതി ഭീകരതയാണെന്നും കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ് വര്‍ധന യുക്തിയില്ലാത്തതാണെന്നും വി ഡി സതീശൻ കൂട്ടിചേർത്തു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.