Mon. Apr 7th, 2025

2015നും 2022നും ഇടയിൽ റിലീസ് ചെയ്ത ലോ ബജറ്റ് സിനിമകളുടെ ലിസ്റ്റ് തയ്യാറാക്കാനൊരുങ്ങി തമിഴ് നാട് സർക്കാർ. കുറഞ്ഞ മുതൽമുടക്കിൽ വരുന്ന മികച്ച ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. തിരഞ്ഞെടുക്കപ്പെടുന്ന ഓരോ ചിത്രത്തിനും ഏഴ് ലക്ഷം രൂപ ധനസഹായമായി ലഭിക്കും. തിരഞ്ഞെടുത്ത തമിഴ് സിനിമകളുടെ ലിസ്റ്റ് ഉടൻ തന്നെ അത് പ്രഖ്യാപിക്കുമെന്നു ഇടൈംസ് റിപ്പോർട്ട് ചെയ്തു. ‘ഡിമോണ്ടി കോളനി’, ‘മാനഗരം’, ‘8 തോട്ടൈകൾ’, ’96’, ‘കടൈസി വിവസായി’ തുടങ്ങിയ ചിത്രങ്ങൾ പട്ടികയിൽ ഇടംപിടിക്കുമെന്നാണ് റിപ്പോർട്ട്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.